ചണ്ഡീഗഢ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ക്കു വീരമൃത്യു സംഭവിച്ചു. ഇന്നു പുലര്‍ച്ചെ 4: 35 നായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക കേന്ദ്രം സീല്‍ ചെയ്തിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സൈന്യത്തിന്റെ ദുരിത കര്‍മ്മ സേന സംഭവത്തെത്തി പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തുകയാണ്. അതിര്‍ത്തി സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബിലെ എല്ലാ സൈന്യ കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.













