Saturday, June 3, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെട്ടിട നിര്‍മ്മാണം: തദ്ദേശ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ കുത്തനെ കൂട്ടി

by Punnyabhumi Desk
Apr 12, 2023, 03:36 pm IST
in കേരളം

തിരുവനന്തപുരം: തദ്ദേശ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ കുത്തനെ കൂട്ടിയതിന്റെ ഞെട്ടലിലാണ് ജനം. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷ ഫീസ് 30 രൂപയില്‍ നിന്നും ഒറ്റയടിക്ക് 300 രൂപയായി ഉയര്‍ത്തി. 100 സ്‌ക്വയര്‍ മീറ്റര്‍ മുതലും 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലും സ്ലാബുകള്‍ തിരിച്ച് 3000 രൂപവരെ അപേക്ഷ ഫോമിന് ഈടാക്കും. മുനിസിപ്പാലിറ്റിയിലിത് 4000 രൂപ വരെയും കോര്‍പറേഷന്‍ പരിധിയില്‍ 5000 രൂപ വരെയുമാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്.

പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ചെറിയൊരു വീടിന് പെര്‍മിറ്റ് ഫീസ് വകയില്‍ മുന്‍കാലങ്ങളില്‍ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നത് 8500 രൂപയാക്കി ഉയര്‍ത്തി. നഗരസഭയിലെ നിരക്ക് 11500 രൂപയാണ്. കോര്‍പറേഷനില്‍ 16000. സ്ലാബ് മാറുന്നതനുസരിച്ച് ഈ തുകയും ഉയരും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചെലവും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും കൂടിയാകുമ്പോള്‍ ആകെ ബജറ്റില്‍ ഉണ്ടാകുന്നത് ഏറ്റവും ചുരുങ്ങിയത് മൂന്നിലൊന്നിന്റെ വര്‍ദ്ധനയാണ്.

എന്നാല്‍ കാലാനുസൃതമായ മാറ്റം മാത്രമാണ് ഫീസിനത്തില്‍ വന്നതെന്നും 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് നിരക്ക് വ്യത്യാസമേ ഇല്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കിയാല്‍ നിരക്ക് വളരെ കുറവെന്നും, അപേക്ഷിച്ച അന്ന് തന്നെ പെര്‍മിറ്റ് കിട്ടുന്ന സംവിധാനം വരുന്നതോടെ തീരുമാനം പൊതുജന സൗഹൃദമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

നിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷ ഫോം മുതല്‍ നികുതി നിരക്കില്‍ വരെ പലമടങ്ങ് വ്യത്യാസം വന്നത് വീട് സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്ക് നല്‍കുന്ന തിരിച്ചടി ചെറുതല്ല. ഇതിനെല്ലാം പുറമെ നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം കൂടിയാകുമ്പോള്‍ ചെലവ് പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലാണ്.

ShareTweetSend

Related News

കേരളം

ഇ പോസ് മെഷീന്‍ തകരാര്‍: റേഷന്‍ വിതരണം മുടങ്ങി

കേരളം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും സ്വകാര്യ ട്യൂഷനെതിരെ നടപടിയുമായി വിജിലന്‍സ് രംഗത്ത്

കേരളം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട്

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies