കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കൊച്ചി കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി.
കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. ഇയാളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് പ്രതിക്കെതിരെ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഷാരൂഖിനെതിരെ യുഎപിഎ ചുമത്താന്‍ പൊലീസ് തയ്യാറായത്.
ഷാരൂഖ് സെയ്ഫി തീവ്രചിന്തകളില്‍ ആകൃഷ്ടനായിരുന്നെന്നും സക്കീര്‍ നായിക്കിന്റെ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലമുണ്ടായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
Discussion about this post