തിരുവനന്തപുരം: വൈകുന്നേരം ആറുമണിക്കും 11 നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. പമ്പുസെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഈ സമയങ്ങളില്‍ പരമാവധി ഉപയോഗം കുറച്ചശേഷം മറ്റുസമയങ്ങളില്‍ ഉപയോഗിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്തും എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചും താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.













