സൂറത്ത്: രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത കേസിലെ വിധിക്ക് സ്റ്റേയില്ല. മജിസ്ട്രേറ്റ് കോടതിയുടെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതിയാണ് തള്ളിയത്.
നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുമായിരുന്നു.
അതേസമയം, കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാല്‍ രാഹുലിന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയതായാണ് വിവരം.
Discussion about this post