ന്യൂഡല്‍ഹി: നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് 78 കാരനായ പൗഡേലിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
ഓക്‌സിജന്‍ ലെവല്‍ ക്രമാതീ തമായി താഴ്ന്നുപോകുന്ന നിലയാണ്. നേപ്പാളിലെ മഹാരാജ്ഗഞ്ച് ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലില്‍ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് വിമാനത്തില്‍ എത്തിക്കുകയായിരുന്നു.
Discussion about this post