തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ ഏപ്രില്‍ 21ന് ആരംഭിക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനു മുന്നോടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തിരുസന്നിധിയില്‍ സഹസ്രദീപപ്രോജ്ജ്വലനം നടന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ തമ്പുരാന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആദ്ധ്യാത്മിക സാമുദായിക രംഗത്തുള്ളവരും സന്നിഹിതരായിരുന്നു.
Discussion about this post