തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തിരിതെളിഞ്ഞു. കിഴക്കേകോട്ട സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടന്ന സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, തിരുമല ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദജി എന്നിവര്‍ നിര്‍വഹിച്ചു.
ഹിന്ദു ധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാണവും സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തി. സ്വാമി സുകുമാരാനന്ദജി, കാലടി ബോധാനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദജി എന്നിവര്‍ ആശംസാപ്രസംഗം നിര്‍വഹിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീഭായി തമ്പുരാട്ടി വിശിഷടാതിഥിയായിരുന്നു.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ഹിന്ദു ധര്‍മ്മ പരിഷത്ത് സ്വാഗതസംഘം ചെയര്‍മാന്‍ എ.ആര്‍.ഗിരീഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ എ.കസ്തൂരി, ഗോപാല്‍ജി, പി.അശോക് കുമാര്‍, ഇ.എ.ഗോപാലകൃഷ്ണന്‍, പുഴ മുതല്‍ പുഴ വരെ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമായ രാമസിംഹന്‍, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹി പി.കെ.കുഞ്ഞ് തുടങ്ങിയവര്‍ സന്നിഹിരായിരുന്നു. സമ്മേളനത്തില്‍ പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ഡോ.എ.എം.ഉണ്ണിക്കൃഷ്ണന്‍ സ്വാമി ചിദാനന്ദപുരിയില്‍ നിന്നും ഏറ്റുവാങ്ങി. ഡോ.ഇ.എം.ജി നായര്‍, രാമസിംഹന്‍ എന്നിവരെയും സമ്മേളനത്തില്‍ ആദരിച്ചു. രാമസിംഹന്‍ പ്രഭാഷണം നടത്തി. നാരീശക്തി ചെയര്‍ പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍ മംഗളാചരണം നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. സനാതന ധര്‍മ്മ പ്രചാരകരും ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖരായ ഒട്ടേറെ വ്യക്തിത്വങ്ങള്‍ നിറഞ്ഞ സദസ്സില്‍ സന്നിഹിതരായിരുന്നു.
Discussion about this post