ചെന്നൈ: ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയെ ഐഎസ്ആര്‍ഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറുമെന്ന് ഇസ്രോ. അടുത്ത ഫെബ്രുവരിയില്‍ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണില്‍ ഗഗന്‍യാന്‍ പരീക്ഷണങ്ങള്‍ വീണ്ടും തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി55 വിജയകരമായി വിക്ഷേപിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പിഎസ്എല്‍വിയെ വാണിജ്യ വിക്ഷേപണ വാഹനമായി മാറ്റുമെന്നും, എന്‍എസ്‌ഐഎല്ലിന് കൈമാറുമെന്നും എന്‍എസ്‌ഐഎല്‍ മേധാവി ഡോ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. എന്‍എസ്‌ഐഎല്‍ ഇനിമുതല്‍ സ്വന്തം നിലയില്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുകയും വിക്ഷേപിക്കുകയും ചെയ്യും. ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡ് മൂവായിരം കോടി വരുമാനമുള്ള കമ്പനിയായി മാറി. കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി നേടിയത് പത്തിരട്ടി വളര്‍ച്ചയാണ്. നിലവില്‍ ഇസ്രോയുടെ 10 ഉപഗ്രഹങ്ങള്‍ എന്‍എസ്‌ഐഎല്ലിന് കൈമാറിക്കഴിഞ്ഞു.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി സി55 വിക്ഷേപിച്ചത്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തിയ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. സിങ്കപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2 വും നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 മാണ് പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഉപഗ്രഹങ്ങള്‍ വേര്‍പെട്ടതിന് ശേഷം റോക്കറ്റിന്റെ നാലാം ഘട്ടമായ പിഎസ് 4 പരീക്ഷണങ്ങള്‍ക്കായി ഭ്രമണപഥത്തില്‍ അല്‍പ്പനേരം നിലനിര്‍ത്തുന്ന പരീക്ഷണവും ഈ ദൗത്യത്തിനൊപ്പം നടന്നു.
Discussion about this post