തിരുവനന്തപുരം: രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ എഫ്എം സ്റ്റേഷനുകള്‍ക്ക് ഇന്ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം നിര്‍വഹിച്ചത്. 91 എഫ്എം സ്റ്റേഷനുകളാണ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് 100 വാട്‌സ് പ്രസരണശേഷിയുള്ള എഫ്എം സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കായംകുളത്തെ ഫ്രീക്വന്‍സി 100.1 മെഗാ ഹെഡ്‌സും, പത്തനംതിട്ടയിലേത് 100 മെഗാ ഹെട്‌സും ആണ്. എഫ്എം സ്റ്റേഷനുകളുടെ, ട്രാന്‍സ്മീറ്ററുകളുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കള്‍ക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും റേഡിയോ പരിപാടികള്‍ കേള്‍ക്കാവുന്നതാണ്.
തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ 5.30 മുതല്‍ രാത്രി രാത്രി 11.10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും. പത്തനംതിട്ടയിലെ എഫ്എം സ്റ്റേഷന്റെ ട്രാന്‍സ്മീറ്റര്‍ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്‍ന്ന പ്രദേശത്തായതിനാല്‍ വ്യക്ത അല്‍പം കുറഞ്ഞാലും 25 കിലോമീറ്റര്‍ ചുറ്റളവില്‍ പരിപാടികള്‍ ശ്രവിക്കാന്‍ കഴിയും.
Discussion about this post