ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ വിഷയത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന അന്നാ ഹസാരെയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന് ഹസാരെയുടെ സംഘാംഗങ്ങള്‍ രാംലീലാ മൈതാനിയില്‍ അടിയന്തരയോഗം ചേര്‍ന്നു. സമരം തുടര്‍ന്ന് ആരു നയിക്കുമെന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച. നിരാഹാര സമരം എട്ടാം ദിവസത്തിലെത്തിയതോടെ ഹസാരെയുടെ ശരീരഭാരം അഞ്ചര കിലോ ഗ്രാം കുറഞ്ഞിട്ടുണ്ട്.
Discussion about this post