ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് പ്രക്ഷേപണം ചെയ്തു. രാവിലെ പതിനൊന്നിനാണ് പരിപാടി ആരംഭിച്ചത്.
2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്ത് പ്രക്ഷേപണം തുടങ്ങിയത്. ഇത് ശരിക്കുമൊരു വിശേഷപ്പെട്ട യാത്രയാണെന്നാണ് നൂറാം എപ്പിസോഡിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞത്. എല്ലാ എപ്പിസോഡുകളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് മോദി നൂറാം എപ്പിസോഡിന്റെ ആരംഭത്തില്‍ പറഞ്ഞു. ഇന്ത്യയുടെ നല്ലവശം ആഘോഷിക്കുന്ന ഉത്സവമാണ് മന്‍ കി ബാത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ല്‍ എന്തോ നഷ്ടപ്പെടുന്നതുപോലെ തോന്നി. ജനങ്ങളുമായി സമ്പര്‍ക്കം ചെയ്യാന്‍ കഴിയാത്തത് വിഷമിപ്പിച്ചു. അങ്ങനെയാണ് മന്‍ കി ബാത്ത് എന്ന പരിപാടിയ്ക്ക് രൂപം കൊടുത്തത്. നൂറാം എപ്പിസോഡില്‍ തനിക്ക് ആയിരക്കണക്കിന് എഴുത്തുകളും ലക്ഷക്കണക്കിന് സന്ദേശങ്ങളുമാണ് ലഭിച്ചത്. എല്ലാവരും തന്നെ അഭിനന്ദിച്ചു. ഓള്‍ ഇന്ത്യ റേഡിയോ, പരിപാടിയുടെ പരിഭാഷകര്‍, ദൂരദര്‍ശന്‍, കേന്ദ്ര സര്‍ക്കാര്‍, ടിവി ചാനലുകള്‍, ഇലക്ട്രോണിക് മീഡിയ എന്നിവരെയും പ്രധാനമന്ത്രി നന്ദി പറഞ്ഞു. യു എസിലെ ന്യൂ ജേഴ്‌സിയില്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പങ്കെടുത്തു.
Discussion about this post