തൃശൂര്‍: വടക്കുംനാഥന്റെ മണ്ണ് അക്ഷരാര്‍ത്ഥത്തില്‍ പൂരലഹരിയിലായി. പൂരമാസ്വദിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയത്. 30 ഗജവീരന്മാര്‍ മുഖാമുഖം നിരന്നുനിന്ന് അമ്പതോളം കുടകളാണ് ഇരുവിഭാഗങ്ങളും ഉയര്‍ത്തിയത്. പ്രത്യേക കുടകളില്‍ ശ്രദ്ധേയമായി മാറിയത് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പൂങ്കുന്നം ഹനുമാന്‍ വിഗ്രഹത്തിന്റെ കുടയാണ്. തിരുവമ്പാടിയുടെതായിരുന്നു ഹനുമാന്‍ വിഗ്രഹത്തിന്റെ കുട. തിരുവമ്പാടിയുടെ സ്പ്യഷ്യല്‍ കുടയായിട്ടായിരുന്നു പുങ്കുന്നം ഹനുമാന്‍ വിഗ്രഹത്തിന്റെ ചിത്രം പതിച്ച കുടയിറക്കിയത്.
Discussion about this post