ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 14 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദികളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഐഎംഒ, എലിമെന്റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്.
പാക്കിസ്ഥാനില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഭീകരര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ക്രിപൈ്വസര്‍, എനിഗ്മ, സേഫ്‌വിസ്, വിക്‌റെം, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കൊനിയന്‍, ഐഎംഒ, എലമെന്റ്, സെക്കന്റ്‌ലൈന്‍, സാന്‍ഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകള്‍.
Discussion about this post