ന്യൂഡല്‍ഹി: ആയൂര്‍വേദ ചികിത്സയുടെ ഭാഗമായുള്ള കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. പൊലീസ് ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കണം. ചെലവിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. കര്‍ണാടകയുടെ ശക്തമായ നിലപാട് കണക്കിലെടുത്താണ് തിരുമാനം.
ചികിത്സ ബംഗളുരുവില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി മദനിയുടെ ജാമ്യകാലാവധി നാലാഴ്ചത്തേക്കു കൂടി നീട്ടിനല്കി. നേരത്തെ, ചികിത്സ തുടരണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി മദനിക്ക് സോപാധിക ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി പിന്നീട് നീട്ടിനല്കിയിരുന്നു. ബംഗളുരുവിലെ ആശുപത്രികളില്‍ ചികിത്സയ്ക്കു വിധേയനായെങ്കിലും പ്രമേഹം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മദനിയുടെ വാദം.
20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യ്ക്തമാക്കി.
Discussion about this post