കേരള സ്റ്റോറി എന്ന സിനിമയ്ക്കു പിന്നില്‍ വര്‍ഗീയ അജണ്ടയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരള സ്റ്റോറിക്ക് പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂട സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയില്‍ വിഷം കലക്കാനാണ് ശ്രമമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘കേരളത്തെ വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവര്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മത സ്പര്‍ദ്ദ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ പാടില്ല പ്രസംഗം നടത്താന്‍ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇത് മത സ്പര്‍ദ്ധ ഉണ്ടാക്കുവാന്‍ മാത്രമല്ല വര്‍ഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം നല്‍കുന്നതാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോഗ്യപരമായ ജീവിതത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല’, എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
Discussion about this post