ലക്നൗ: മാനനഷ്ടക്കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതിന് പിന്നാലെ ലക്നൗ കോടതിയിലും രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിന് ലക്നൗ കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം പൊലീസ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
മുംബയില്‍ ഭാരത് ജോഡോ യാത്രാ സമയത്താണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ സവര്‍ക്കര്‍ മാപ്പപേക്ഷ കത്തുകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിക്കൊണ്ടേയിരുന്നതായും അദ്ദേഹം ഭീരുവാണെന്നുമായിരുന്നു രാഹുല്‍ പ്രസംഗിച്ചത്.
അതേസമയം മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരായ മാനനഷ്ടക്കേസില്‍ ശിക്ഷാ വിധിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഇന്ന് ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കേസില്‍ കോടതി അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി വേനലവധിയ്ക്ക് ശേഷം വിധി പറയാന്‍ മാറ്റി. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ 29ന് പരിഗണിച്ച കോടതി കേസ് മേയ് രണ്ടിലേയ്ക്ക് മാറ്റിയിരുന്നു.
Discussion about this post