കൊച്ചി: ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് സ്റ്റേ വേണമെന്ന ഹര്‍ജി ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. സിനിമ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ എന്‍ജിഒ ഭാരവാഹിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ ടീസറിന്റെ പരാമര്‍ശങ്ങള്‍ സിനിമയുടെ പൂര്‍ണഉദ്ദേശ്യമായി കണക്കാക്കാന്‍ സാധിക്കുമോ എന്നും നിങ്ങള്‍ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ ചിത്രം കണ്ടിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. ഒപ്പം ടീസര്‍ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്ന് ചോദ്യവും ഹര്‍ജിക്കാരന് നേരെ ഉന്നയിച്ചു.
അതേസമയം സംസ്ഥാനത്തെ 32,000 പേര്‍ മതം മാറി ഐസിസില്‍ ചേര്‍ന്നെന്ന് ഡിസ്‌ക്രിപ്ഷനിലെ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം തിരുത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ മൂന്ന് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ന്ന കഥയാണ് ‘ദി കേരള സ്റ്റോറീസ്’ എന്നാണ് ട്രെയിലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ മാറ്റം വരുത്തി. ‘കേരള സ്റ്റോറി’ കേരളത്തിനെതിരല്ലെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍ വ്യക്തമാക്കി.
Discussion about this post