തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ലഹരി ഉപയോഗത്തില്‍ നിന്നും സ്‌കൂള്‍ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. സിറ്റി പൊലീസ് സ്‌കൂളുകളുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കൊണ്ടുവരുന്നത്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാര്‍ ഓരോ വിദ്യാലയത്തിലേയും പ്രഥമ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളെയും നേരില്‍ കണ്ട് ലഹരിമാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളുടെ വിവരം ശേഖരിച്ച് നിരീക്ഷിക്കും.
സ്‌കൂള്‍ – കോളേജ് പരിസരങ്ങളിലെ സിസി ടിവി ക്യാമറകള്‍ പ്രത്യേകമായി നിരീക്ഷിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അനാവശ്യമായി കറങ്ങി നടക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ചശേഷം ബൈക്ക് ഉപയോഗിച്ച ആളെപ്പറ്റിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. എക്‌സൈസ്, എസ്.പി.സി, സ്‌കൂളുകളിലെ നാര്‍ക്കോ ക്‌ളബ്ബുകള്‍ തുടങ്ങിയവയുടെ സഹകരണവും ഇത്തരം നടപടികള്‍ക്ക് ഉറപ്പാക്കും. അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ റസി. അസോസിയേഷനുകളുടെ യോഗം വിളിച്ച് അവരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനും തീരുമാനമായി.
Discussion about this post