തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വേനല്‍ ചൂടും ഈ ദിവസങ്ങളില്‍ നേരിയ തോതില്‍ ഉയരും. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല. എങ്കിലും ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്നാണ് സൂചന.
Discussion about this post