ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഉധംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ രജൗരി ജില്ലയിലെ കാന്‍ഡി ഭാഗത്താണ് സംഭവം. ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭീകരര്‍ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികരുടെ ജീവന് നഷ്ടമായത്. പൂഞ്ചില്‍ ആര്‍മി ട്രക്ക് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടല്‍ എന്നാണ് വിവരം. ഏറ്റുമുട്ടലിനെ തുടര്‍ന്ന് രജൗരിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
രജൗരി വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 7.30ന് സൈന്യം സംയുക്ത ഓപ്പറേഷന് ആരംഭിച്ചത്. സമീപപ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ സൈനികരെ രജൗരിയിലേയ്ക്ക് അയച്ചിട്ടുണ്ട്.
Discussion about this post