ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബംഗളൂരുവില്‍ 26 കിലോമീറ്റര്‍ ദൂരം നീട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങള്‍ വഴിയാണ് മോദിയുടെ റോഡ് ഷോ നടന്നു. ജെപി നഗറില്‍ നിന്ന് തുടങ്ങി, ജയനഗര്‍ വഴി ഗോവിന്ദരാജനഗര്‍ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടന്നത്. ഇവയില്‍ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചവയാണ്.
രാവിലെ 10 മണിക്ക് തുടങ്ങി 12.30 വരെയാണ് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് മോദി കര്‍ണാടകത്തിലെത്തിയത്. പ്രവൃത്തിദിവസമായതിനാല്‍ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവര്‍ മെട്രോ പോലുള്ള ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യം ശനിയാഴ്ച 36 കിലോമീറ്റര്‍ റോഡ് ഷോ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാലും ട്രാഫിക് കുരുക്ക് മുന്നില്‍ക്കണ്ടും റോഡ് ഷോ, രണ്ട് ദിവസങ്ങളായി റോഡ് ഷോ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post