തിരുവനന്തപുരം: ആലുവ – അങ്കമാലി റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 21, 22 തീയതികളില്‍ ട്രെയിന്‍ ഗതഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
എട്ടു ട്രെയിനുകള്‍ പൂര്‍ണമായും എട്ടു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വൈകിയേ യാത്ര തുടങ്ങൂ. 20ന് ഒരു ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കുന്നട്രെയിനുകള്‍
16349 കൊച്ചുവേളിനിലന്പൂര്‍ രാജ്യറാണി (മേയ് 21)
16350 നിലന്പൂര്‍കൊച്ചുവേളി രാജ്യറാണി (മേയ് 22)
16344 മധുരതിരുവനന്തപും അമൃത (മേയ് 22)
16343 തിരുവനന്തപുരംമധുര അമൃത (മേയ് 21)
16650 നാഗര്‍കോവില്‍മംഗളൂരു പരശുറാം (മേയ് 21)
16649 മംഗളൂരുനാഗര്‍കോവില്‍ പരശുറാം (മേയ് 20)
12202 കൊച്ചുവേളിലോകമാന്യ തിലക് ഗരീബ് രഥ് (മേയ് 21)
12201 ലോകമാന്യ തിലക് കൊച്ചുവേളി ഗരീബ് രഥ് (മേയ് 22)
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍
മേയ് 21 ന് രാവിലെ 5.25ന് തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 21 ലെ ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (16301) ഷൊര്‍ണൂരിന് പകരം എറണാകുളത്ത് നിന്നായിരിക്കും (വൈകുന്നേരം 5.25) യാത്ര തുടങ്ങുക.
21ന് ഉച്ചക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12617) എറണാകുളത്തിന് പകരം തൃശൂരില്‍ നിന്നായിരിക്കും (ഉച്ചയ്ക്ക് 2.37ന് ) യാത്ര ആരംഭിക്കുക.
21ലെ പാലക്കാട് എറണാകുളം മെമു ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. എറണാകുളത്ത് നിന്ന് തിരിക്കേണ്ട എറണാകുളം പാലക്കാട് മെമു ( 06798) ചാലക്കുടിയില്‍ നിന്നാകും (വൈകുന്നേരം 3.55 ) യാത്ര തുടങ്ങുക. 22ന് രാത്രി 11.15 ന് ഗുരുവായൂരില്‍ നിന്ന് തിരിക്കേണ്ട ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ (16128) എറണാകുളത്ത് നിന്നാകും (23ന് പുലര്‍ച്ചെ 1.20ന്) യാത്ര തുടങ്ങുക. 21ലെ ചെന്നൈ എഗ്മോര്‍ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
22നുള്ള കണ്ണൂര്‍എറണാകുളം എക്‌സ്പ്രസ് (16306) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
വൈകുന്ന ട്രെയിനുകള്‍
21ന് 17229 തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് അഞ്ച് മണിക്കുര്‍ അഞ്ച് മിനിട്ട് വൈകി ഉച്ചയ്ക്ക് 12ന് പുറപ്പെടും.
21ന് തിരുവനന്തപുരം ലോകമാന്യതിലക് എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.15ന് പുറപ്പെടും.
21ന് രാവിലെ 11.10നു പുറപ്പെണ്ടേ 20909 കൊച്ചുവേളി പോര്‍ബന്ദര്‍ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 35 മിനിറ്റ് വൈകി പുറപ്പെടും.
16307 ആലപ്പുഴകണ്ണൂര്‍ എക്‌സ്പ്രസ് 21ന് 40 മിനിറ്റ് വൈകി വൈകുന്നേരം 3.30 ന് യാത്ര തിരിക്കും.
22ന് 16348 മംഗളൂരുതിരുവനന്തപുരം എക്‌സ്പ്രസ് നാല് മണിക്കൂര്‍ വൈകി വൈകുന്നേരം 6.40ന് പുറപ്പെടും.
22ന് 16603 മംഗളൂരുതിരുവനന്തപുരം എക്‌സ്പ്രസ് രണ്ട് മണിക്കര്‍ 15 മിനിറ്റ് വൈകി രാത്രി 7.45 നേ യാത്ര തുടങ്ങൂ.
21 ന് രാവിലെ 5.15 ന് ടാറ്റ നഗറില്‍ നിന്ന് പുറപ്പെടേണ്ട 18189 ടാറ്റനഗര്‍എറണാകുളം എക്‌സ്പ്രസ് മൂന്നര മണിക്കൂര്‍ വൈകി പുറപ്പെടും.
Discussion about this post