ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിനുവേണ്ടി എട്ടു ദിവസമായി അന്നാ ഹസാരെ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിനായി ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കേസരിവാളും കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും കോണ്‍ഗ്രസ് എംപി സന്ദീപ് ദീക്ഷിത് എംപിയുടെ വസതിയിലാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇത് ചര്‍ച്ചയായിരുന്നില്ലെന്നും കൂടിക്കാഴ്ച മാത്രമായിരുന്നെന്നും തുടര്‍ചര്‍ച്ചയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും ഇരുവിഭാഗവും പറഞ്ഞു.
ഇതൊരു പ്രാരംഭ നടപടി മാത്രമാണെന്നും കൂടുതലൊന്നും പറയാറായിട്ടില്ലെന്നും അരവിന്ദ് കേസരിവാള്‍ പറഞ്ഞു. ഇതുവരെ വലിയ പുരോഗതിയുണ്ടായിട്ടില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഹസാരെയെ അറിയിക്കുമെന്നും കേസരിവാള്‍ പറഞ്ഞു.
Discussion about this post