ന്യൂഡല്‍ഹി: മലയാളി ആയ മുതിര്‍ന്ന അഭിഭാഷകന് കെ.വി. വിശ്വനാഥന് ഇന്ന് സുപ്രീംകോടതി ജസ്റ്റീസായി ചുമതലയേല്‍ക്കും.
ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റീസ് സി.ജെ. പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജസ്റ്റീസായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റീസ് ദിനേഷ് മഹേശ്വരി, ജസ്റ്റീസ് എം.ആര്.ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയുമെത്തിക്കാന് കേന്ദ്രത്തോട് കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. 32 വര്‍ഷമായി അഭിഭാഷകവൃത്തിയിലുള്ള പാലക്കാട് കല്പാത്തി സ്വദേശിയായ വിശ്വനാഥന് 2009 ലാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക പദവിയിലേക്ക് എത്തിയത്. പ്രധാന കേസുകളില്‍ ഇദ്ദേഹത്തെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.
2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും അദ്ദേഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2030 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കും കെ.വി. വിശ്വനാഥന് എത്തും.
Discussion about this post