ന്യൂഡല്‍ഹി: 2ജിസ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രിയെ സാക്ഷിയാക്കണമെന്ന് എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. ധനമന്ത്രി പി. ചിദംബരം, ടെലികോം മന്ത്രി കിപില്‍ സിബല്‍ എന്നിവരേയും സാക്ഷികളായി പരിഗണിച്ച് കോടതിയില്‍ വിളിച്ചുവരുത്തണമെന്നും കേസ് പരിഗണിക്കുന്ന ഡല്‍ഹി പ്രത്യേക കോടതിയില്‍ രാജ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌പെക്ട്രം ലൈസന്‍സ് ലേലം ചെയ്യാതെ അനുവദിച്ചതില്‍ നഷ്ടം ഉണ്ടായിട്ടില്ലായെന്നതിന് ഇവര്‍ സാക്ഷികളാണെന്നും രാജ കോടതിയില്‍ വാദിച്ചു. സ്‌പെക്ട്രം ലൈസന്‍സ് ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങും അന്നത്തെ ധനമന്ത്രി പി. ചിദംബരവും അറിഞ്ഞുകൊണ്ടാണെന്ന് ഡി.എം.കെ എം.പി കനിമൊഴി ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു.
Discussion about this post