ന്യൂഡല്‍ഹി : 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതിന് മുന്നോടിയായി 2000 രൂപ നോട്ടുകളുടെ അച്ചടിയും വിതരണവും നിറുത്തിവയ്ക്കാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളോട് കറന്‍സികള്‍ വിതരണം ചെയ്യുന്നത് നിറുത്തിവയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് സെപ്തംബര്‍ 30 വരെ നിയമസാധുതയുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 33632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019ല്‍ ഇത് 32,910 ലക്ഷമായി. 2021ല്‍ 27,398 ലക്ഷമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019- 20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒറ്റനോട്ടുപോലും അച്ചടിച്ചിരുന്നില്ല. അപ്പോള്‍ തന്നെ 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു, എന്നാല്‍ കേന്ദ്രസര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.
Discussion about this post