തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. 2 കുട്ടികള്‍ പൂര്‍ണ്ണമായും A+ ഗ്രേഡ് കരസ്ഥമാക്കി.
ആദിത്യന്‍.എസ്.എസ്, മീനാക്ഷി.എ.എം എന്നിവരാണ് ഉന്നതവിജയം കരസ്ഥമാക്കിയത്. അസിം.എ.സ്
വൈഷ്ണവ്. വി,നേഹ.എൻ.രതീഷ്, ദേവിപ്രിയ. പി.എസ്, അനശ്വര.എ.ആർ, അഭിഷേക്.ആർ, അഭിനന്ദ്. ബി.എ എന്നിവരാണ് 8 വിഷയങ്ങള്‍ക്ക് A+ നേടി വിജയിച്ചത്. മറ്റുള്ളവര്‍ 80 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് സ്വന്തമാക്കി.
ആത്മാര്‍ത്ഥമായ അധ്യാപനവും അനിതരസാധാരണമായ പരിശീലന രീതിയുമാണ് കുട്ടികളുടെ മികച്ച വിജയത്തിനു പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ആര്‍.ശ്രീരേഖ പുണ്യഭൂമിയോട് പറഞ്ഞു. കൊല്ലങ്ങളായി തുടര്‍ച്ചയായി നൂറുമേനി വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം മുന്‍നിരയിലാണ്.













