ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മൂന്നംഗ അതോറിറ്റിയെ നിയോഗിച്ചു കൊണ്ടുള്ള കേന്ദ്ര ഓര്‍ഡിനന്‍സിനെ നിശിതമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. സര്‍ക്കാരിന്റെ അധികാര പരിധിയെക്കുറിച്ച് കോടതി വിധി നിലനില്‍ക്കേ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരെയടക്കം നിയമിക്കാനും സ്ഥലംമാറ്റാനുമുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്ന സുപ്രീം കോടതി വിധിയെ ബിജെപി സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും കേജ്രിവാള്‍ കുറ്റപ്പെടുത്തി. ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡല്‍ഹി സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭരണാധികാരങ്ങള്‍ വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പുതിയ അതോറിറ്റിയില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവര്‍ണര്‍ക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനാവുക. സുപ്രീം കോടതി വിധിയിലൂടെ പൂര്‍ണാധികാരം മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത് മറികടക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്നാണ് ആംആദ്മി നേരത്തെ വിഷയത്തില്‍ പ്രതികരിച്ചത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും ആംആദ്മി കുറ്റപ്പെടുത്തി.
Discussion about this post