തിരുവനന്തപുരം: യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം തികഞ്ഞ പരാജയമായിരുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സമരത്തിന് എത്ര പേരുണ്ടായിരുന്നു. കുറഞ്ഞത് ഒരു 25000 പേരെങ്കിലും സെക്രട്ടേറിയറ്റ് വളയാന്‍ വരണമായിരുന്നു.
ആരാണ് ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിക്കുന്നത് എന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മില്‍ മത്സരമാണ് നടക്കുന്നത്. ആരോപണം ഉന്നയിക്കുന്‌പോള്‍ അതിന് എന്തെങ്കിലും തെളിവു കാണിക്കണമായിരുന്നു.
ജനാധിപത്യമുണ്ടെന്നു കരുതി എന്തും വിളിച്ചു പറയാന്‍ കഴിയുമോ എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു. ഇതൊന്നും കണ്ട് എല്‍ഡിഎഫ് പേടിക്കില്ല. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന ഉത്തമ ബോധ്യമുണ്ട്. ഏഴു വര്‍ഷമായി പ്രതിപക്ഷം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആക്രമിക്കുന്നു. എന്നിട്ട് എന്താണുണ്ടായതെന്നും ശിവന്‍കുട്ടി ചോദിച്ചു.
Discussion about this post