Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ചരിത്ര ചെങ്കോല്‍ പൂജാരിമാരില്‍ നിന്നും പ്രധാനമന്ത്രി ഏറ്റുവാങ്ങി

by Punnyabhumi Desk
May 27, 2023, 10:14 pm IST
in ദേശീയം

ന്യൂഡല്‍ഹി: നാളെ നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ചരിത്ര പ്രാധാന്യമുള്ള ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റുവാങ്ങിയ പൊന്‍ചെങ്കോല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൈമാറ്റം നടന്നത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിക്കും.

നെഹ്‌റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ രാജാജിയുടെ താത്പര്യപ്രകാരം തമിഴ്‌നാട്ടിലാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്. അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിനോട് ചോദിച്ചതാണ് ചെങ്കോലിന്റെ പിറവിയിലേയ്ക്ക് നയിച്ചത്. രാജഗോപാലാചാരിയോടാണ് നെഹ്‌റു ഉപദേശം തേടിയത്. തമിഴ്‌നാട്ടില്‍ ചോള രാജാക്കന്മാര്‍ രാജപുരോഹിതനില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രീതി സ്വീകരിക്കാമെന്ന് രാജാജി പറഞ്ഞു.

അദ്ദേഹം തമിഴ്‌നാട്ടിലെ തിരുവുടുതുറൈ മഠാധിപതിയെ ചുമതല ഏല്പിച്ചു. അന്നത്തെ മദ്രാസില്‍ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് മഠാധിപതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചെങ്കോല്‍ നിര്‍മ്മിച്ചത്. വെള്ളിയില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശിയ ചെങ്കോലിന്റെ അഗ്രത്തില്‍ പരമശിവന്റെ വാഹനമായ നന്ദിയുണ്ട്.. ‘സെങ്കോല്‍’ എന്ന തമിഴ് വാക്ക് ഉരുത്തിരിഞ്ഞത് നീതിയെന്ന അര്‍ത്ഥം വരുന്ന സെമ്മായ് എന്ന വാക്കില്‍ നിന്നാണ്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies