ചെന്നൈ: എന്‍ വി എസ് – 01 വിക്ഷേപണം വിജയം. രാവിലെ 10.42ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റിലാണ് ഉപഗ്രഹത്തെ 251.52 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം ഇരുപത് മിനിട്ടില്‍ പൂര്‍ത്തിയായി.
2232കിലോ ഭാരമുള്ള ഉപഗ്രഹത്തിന് 12വര്‍ഷമാണ് ആയുസ്. ജി എസ് എല്‍ വി റോക്കറ്റിന്റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. ഐ ആര്‍ എന്‍ എസ് എസ് പരമ്പരയിലെ നാവികിന്റെ ഏഴ് ഉപഗ്രഹങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ മാറ്റും. ഇതില്‍ ആദ്യ ഉപഗ്രഹം ഐ ആര്‍ എന്‍ എസ് എസ് 1എക്ക് പകരമുള്ളതാണ് ഇന്ന് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെല്ലാം മാറ്റുന്നതോടെ നാവിക് കൂടുതല്‍ കൃത്യമാകും.
മറ്റ് ഡേറ്റാ തരംഗങ്ങളുടെയും കാലാവസ്ഥയുടേയും തടസങ്ങളെ അതിജീവിക്കാനും നാവികിനാകും. ഇതിന് എല്‍.5 ബാന്‍ഡ് ഫ്രീക്വന്‍സി ഡേറ്റാ വിനിമയ ട്രാന്‍സ്പോണ്ടറുകളാണ് ഉപയോഗിക്കുക. കൃത്യത കൂടുതല്‍ ഉറപ്പാക്കുന്ന അറ്റോമിക് ക്‌ളോക്ക് തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഡാറ്റാ കൈമാറ്റത്തിന് സെക്കന്‍ഡില്‍ 10ജിഗാബൈറ്റാണ് രണ്ടാംതലമുറ ഉപഗ്രഹങ്ങളുടെ ശേഷി. 2016മുതല്‍ 2018വരെയാണ് നാവികിനായി ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
GSLV-F12/ NVS-O1 Mission is accomplished.
After a flight of about 19 minutes, the NVS-O1 satellite was injected precisely into a Geosynchronous Transfer Orbit.
Subsequent orbit-raising manoeuvres will take NVS-01 into the intended Geosynchronous orbit.
– ISRO (@isro) May 29, 2023
Discussion about this post