കമ്പം: അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയില്‍ നിന്ന് ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന ലഭിച്ചു. റേഡിയോ കോളറില്‍ നിന്ന് ലഭിച്ച സിഗ്‌നലുകള്‍ പ്രകാരം ആന ഷണ്മുഖനാഥ ക്ഷേത്ര പരിസരം വിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ‘അരിക്കൊമ്പന്‍ ദൗത്യം’ ഇനിയും നീളാനാണ് സാദ്ധ്യത.
അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാട് വനംവകുപ്പിന്റെ കനത്ത നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ മയക്കുവെടിവയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആനയെ പിടികൂടാന്‍ പ്രത്യേകം പരിശീലനം നേടിയ ആദിവാസി സംഘത്തെ എത്തിച്ചിട്ടുണ്ട്. വെറ്ററിനറി സര്‍ജനും ഇവര്‍ക്കൊപ്പമുണ്ട്.
അതേസമയം, അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു. അറുപത്തിയഞ്ചുകാരനായ ബല്‍ രാജാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പന്‍ കമ്പം ടൗണിലൂടെ ഓടി നടക്കുകയും വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബാല്‍ രാജിന് പരിക്കേറ്റത്.
Discussion about this post