കോഴിക്കോട്: സംസ്ഥാനത്ത് പല ഭാഗങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. ഇ പോസ് മെഷീനിലെ തകരാര്‍ മൂലമാണ് ഇന്നത്തേക്ക് റേഷന്‍ വിതരണം നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സൗജന്യമായി റേഷന്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേകം ബില്‍ നല്‍കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്തു. ഇതോടെയാണ് ഇ പോസ് മെഷീനില്‍ പ്രശ്‌നമുണ്ടായത്. അപ്ഡേഷന്‍ നടക്കുന്നതിനാല്‍ ഇന്നലെ സാധനം വാങ്ങാനെത്തിയവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നിരുന്നു.
ഇന്ന് രാവിലെ റേഷന്‍ കടയിലെത്തിയവര്‍ മെഷീനില്‍ വിരല്‍ വച്ചെങ്കിലും, അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് മാത്രമാണ് വന്നത്. വേറെയൊന്നും മെഷീനില്‍ കാണിക്കുന്നില്ല. ഇതോടെയാണ് റേഷന്‍ വിതരണം തടസപ്പെട്ടത്.













