ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം ഉള്‍പ്പെടെ റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അപകടം നടന്ന ബാലസോര്‍ സന്ദര്‍ശിക്കുമെന്ന വിവരം പുറത്തുവന്നത്.
റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 280പേരാണ് ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടതെന്നാണ് വിവരം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
തകര്‍ന്ന കോച്ചുകള്‍ക്കിടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബംഗളൂരു-ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേയ്ക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേയ്ക്ക് പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞു കിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേയ്ക്ക് ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിച്ചു.
Discussion about this post