തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ 44-ാം റാങ്ക്. ഇതാദ്യമാണ് മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിംഗില്‍ കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടുന്നത്. ഡെന്റല്‍ കോളജുകളുടെ പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് 25-ാം റാങ്കും നേടി. മെഡിക്കല്‍ വിദ്യാഭ്യാരംഗത്തെ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
Discussion about this post