തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇ-കാണിക്ക സൗകര്യം ഒരുക്കി. ഭക്തര്‍ക്ക് ലോകത്ത് എവിടെയിരുന്നും ശബരിമല ശ്രീധര്‍മശാസ്താവിന് കാണിക്ക സമര്‍പ്പിക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് www.sabarimalaonline.org വൈബ്‌സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിക്കയിടാം.
ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ഇ-കാണിക്ക ഉദ്ഘാടനം നിര്‍വഹിച്ചു. ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വീസിന്റെ സീനിയര്‍ ജനറല്‍ മാനേജരില്‍നിന്നു കാണിക്ക സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
Discussion about this post