ന്യൂഡല്‍ഹി: നെല്ല് ഉള്‍പ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 143 രൂപയാണു കൂട്ടിയത്. ഇതോടെ നെല്ല് ക്വിന്റലിന് വില 2,183 രൂപയാകും. ഗ്രേഡ് എയ്ക്ക് 2,203 രൂപയും ലഭിക്കും.
ചെറുപയറിന്റെ താങ്ങുവിലയിലാണ് കൂടുതല്‍ വര്‍ധനവുള്ളത്. ക്വിന്റലിന് 8,558 രൂപയാകും. സോയാബീനിന്റെ താങ്ങുവില 4,600 രൂപയും ഉയര്‍ത്തിയിട്ടുണ്ട്. നെല്ലിനും ചെറുപയറിനും പുറമേ റാഗി, ചോളം, ഉഴുന്ന്, സൂര്യകാന്തി, സോയാബീന്‍, പരുത്തി എന്നിവയുടെ താങ്ങുവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post