തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിനെ പാലക്കാട് എസ്.പിയായും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് പദംസിംഗിനെ വയനാട് എസ്.പിയായും നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ എ.ഐ.ജി ഹരിശങ്കറിനെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്റ് ടെക്നോളജി (സൈബര്‍ ഓപ്പറേഷന്‍സ്) എസ്.പിയായി നിയമിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഐ.ജി.
എ.ടി.എസിലെ എസ്.പി എ.പി.ഷൗക്കത്തലിയെ ആലപ്പുഴ കൈംബ്രാഞ്ച് എസ്.പിയാക്കി. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്.പി നിധിന്‍രാജിനെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റായി നിയോഗിച്ചു. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പി പി ബിജോയിയാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശനെ എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പിയാക്കി. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്.പിയായിരുന്ന ഷാജി സുഗുണനെ വനിതാ കമ്മിഷന്‍ ഡയറക്ടറായി നിയോഗിച്ചു. കെ.എ.പി -2 ബറ്റാലിയന്‍ കമാന്‍ഡന്റ് വി.എം.സന്ദീപിനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിജിലന്‍സ് ഓഫീസറായും നിയമിച്ചു.
Discussion about this post