ന്യൂഡല്‍ഹി: നിലവിലുള്ള 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 500 രൂപ നോട്ട് പിന്‍വലിക്കാനോ പഴയ ആയിരം രൂപ നോട്ട് വീണ്ടും അവതരിപ്പിക്കാനോ റിസര്‍വ് ബാങ്കിന് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ജനങ്ങള്‍ അനാവശ്യമായ ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
2,000 രൂപാ നോട്ട് പിന്‍വലിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണം. ഇന്ത്യയില്‍ പ്രചരിച്ചിരുന്ന 2,000 രൂപാ നോട്ടുകളില്‍ അമ്പത് ശതമാനവും ബാങ്കുകളിലേക്ക് തിരികെയെത്തി. 1.82 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളിലേക്ക് തിരികെ വന്നത്. ആകെ 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000ത്തിന്റെ കറന്‍സികളാണ് ഇപ്പോഴും പ്രചരണത്തിലുള്ളതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post