ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് രാജ്യത്തെ വിമാനയാത്രാനിരക്കില്‍ 14 മുതല്‍ 61 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് വിവിധസ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലാണ് കുറവുണ്ടായത്. ജൂണ്‍ ആറിന് ചേര്‍ന്ന വ്യോമയാന ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍നിന്ന് ശ്രീനഗര്‍, ലേ, പുനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ പരമാവധി ടിക്കറ്റ് നിരക്ക് 14 മുതല്‍ 61 ശതമാനം വരെ കുറച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ജൂണ്‍ ആറിനാണ് തീരുമാനമെടുത്തത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ട് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Discussion about this post