ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണിനെതിരായുള്ള സമരം ഗുസ്തി താരങ്ങള്‍ അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷ പി.ടി.ഉഷ പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അവര്‍ കായിക താരങ്ങളല്ലേ. നല്ല നിലയിലായതില്‍ സന്തോഷമുണ്ട്. എല്ലാം നന്നായി വരട്ടെയെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്.’ – പി ടി ഉഷ പറഞ്ഞു.
കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചത്. ബ്രിജ്ഭൂഷണിനെതിരെ ജൂണ്‍ 15നകം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും, ബ്രിജ് ഭൂഷണ്‍ ഇനി ഫെഡറേഷന്‍ തലപ്പത്തേക്ക് വരില്ല തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി പ്രധാനമായും നല്‍കിയത്. ഇതോടെ ജൂണ്‍ 15വരെ സമരം നടത്തില്ലെന്നും ഉറപ്പുകള്‍ പാഴായാല്‍ വീണ്ടും പ്രതിഷേധം തുടരുമെന്നും താരങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഗുസ്തി ഫെഡറേഷന് വനിതാ അദ്ധ്യക്ഷയെ നിയമിക്കുക, ഫെഡറേഷനില്‍ ന്യായമായ തിരഞ്ഞെടുപ്പ് നടത്തുക, സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഗുസ്തി താരങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
Discussion about this post