ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ വികസനത്തിലും വളര്‍ച്ചയിലും വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ വികസനമാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്നും അതുവഴി ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ കുതിപ്പാണ് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ മേഖലയെ ഉത്തേജിപ്പിക്കുന്നതിലും ബിസിനസ് എളുപ്പമാക്കുന്നതിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിലും സാങ്കേതികവിദ്യ ബൃഹത്തായ പങ്ക് വഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ക്വാണ്ടം സാങ്കേതികവിദ്യ മുതല്‍ ഗ്രീന്‍ ഹൈഡ്രജന്‍ വരെ പ്രധാനമന്ത്രിയുടെ കീഴില്‍ രാജ്യത്ത് നടപ്പിലാക്കി. ഇത് സംബന്ധിച്ച ഗവേഷണവും പഠനങ്ങളും ഇപ്പോഴും പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post