ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു. മോശം കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വഭാവികമാണെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു. പാകിസ്ഥാനിലെ ലാഹോറിന് സമീപം ഗുജ്രാന്‍വാല മേഖലയിലൂടെ പറന്ന വിമാനം പിന്നീട് സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി..
അമൃത്സറില്‍ നിന്ന് ഗുജാറാത്തിലെ അഹമ്മദാബാദിലേക്ക് ശനിയാഴ്ച രാത്രി 7.30നായിരുന്നു 6ഇ645 ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത് .മോശം കാലാവസ്ഥയെ തുടര്‍ന്നാണ് പാക് വ്യോമപാതയിലൂടെ സഞ്ചരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അമൃത്സറിലെ എ.ടി.സി അധികൃതര്‍ ഇതിനായി പാക് അധികൃതരുടെ അനുമതി തേടിയിരുന്നതായി ഇന്‍ഡിഗോ വ്യക്തമാക്കി. എട്ട് മണിയോടെ വിമാനം തിരിച്ച് ഇന്ത്യന്‍ വ്യോമപാതയിലെത്തി. കഴിഞ്ഞ മേയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതയിലൂടെ പത്ത് മിനിട്ടോളം സഞ്ചരിച്ചിരുന്നു.
Discussion about this post