കൊല്‍ക്കത്ത: പുണ്യക്ഷേത്ര സങ്കേതങ്ങളിലെത്താന്‍ തീര്‍ത്ഥാടകര്‍ക്കും സഞ്ചാരപ്രിയര്‍ക്കും അവസരമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വൈഷ്ണോ ദേവി-ഹരിദ്വാര്‍ ടൂര്‍ പാക്കേജുമായാണ് റെയില്‍വേ രംഗത്തുവന്നത്. ഐആര്‍സിടിസിയുടെ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസായ ഭാരത് ഗൗരവ് ട്രെയിനാണ് ഏഴ് രാത്രിയും എട്ട് പകലും പര്യടനം നടത്തുക. ജൂണ്‍ 25-ന് കൊല്‍ക്കത്തയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ജൂലൈ രണ്ടിന് തിരികെ എത്തുന്ന തരത്തിലാണ് ടൂര്‍ പാക്കേജ് തീരുമാനിച്ചിരിക്കുന്നത്. ഐആര്‍ടിസിയുടെ വെബ്സൈറ്റായ www.irctctourism.com സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവാന്‍ കഴിയും. അല്ലെങ്കില്‍ 8595904077 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.
കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രം, ഋഷികേശിലെ രാം ജൂല, ലക്ഷ്മണ്‍ ജൂല, ത്രിവോണി ഘട്ട് എന്നിവിടങ്ങളിലും ഹരിദ്വാറിലെ മാതാ ദേവി ക്ഷേത്രം, ഗംഗാ ആരതി നടക്കുന്ന ഹര്‍ കി പൗരി എന്നിവിടങ്ങളിലും സഞ്ചാരികള്‍ക്ക് ദര്‍ശിക്കാന്‍കഴിയും. ആകെ 790 യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാകും. ഇക്കണോമി ക്ലാസില്‍ 580 സീറ്റും, സ്റ്റാന്‍ഡേര്‍ഡ് സീറ്റില്‍ 150 സീറ്റും കംഫര്‍ട്ട് ക്ലാസില്‍ 60 സീറ്റുമാണുള്ളത്. ഇക്കണോമി ക്ലാസില്‍ 13,680 രൂപയും സ്റ്റാന്‍ഡേര്‍ഡില്‍ 21,890 രൂപയും കംഫര്‍ട്ട് ക്ലാസിന് 23,990 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കൊല്‍ക്കത്ത, ഖരഗ്പൂര്‍ ജംഗ്ഷന്‍, ടാറ്റ, മുരി, റാഞ്ചി, ബൊക്കാറോ സ്റ്റീല്‍ സിറ്റി, ചന്ദ്രപൂര്‍, ഗോമോഹ് ജണ്‍, ഹസാരിബാഗ് റോഡ്, കോഡെര്‍മ, ഗയ, ഡെഹ്രി ഓണ്‍ സോണ്‍, സസാരാം, ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
Discussion about this post