തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് അധികൃതര്‍ അറിയിച്ചു.
പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് ചാടിപ്പോയത്. കുരങ്ങുകളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് സംഭവം.
ഈ ചടങ്ങിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ള മൃഗമായതിനാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Discussion about this post