തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. <br> <br> സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവം മുഖേന ജനജീവിതം ദുസഹമായിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ വിപണിയില്‍ ഇടെപടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണ്. ഹോര്‍ട്ടികോര്‍പ്പിലും മാവേലി സ്റ്റോറുകളിലും പച്ചക്കറികള്‍ ലഭ്യമല്ല. ലഭ്യമുള്ളവയാണെങ്കില്‍ വിപണിവിലയെക്കാള്‍ വ്യത്യസവുമില്ല.
<br> <br> സര്‍ക്കാര്‍ കരിഞ്ചന്തക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് പച്ചക്കറികള്‍ സംഭരിക്കാത്തതെന്നു വ്യക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post