പനാജി (ഗോവ): ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിക്കുന്ന 11-ാം ഹിന്ദു രാഷ്ട്ര സമ്മേളനമായ വിശ്വ ഹിന്ദു രാഷ്ട്ര മഹോത്സവത്തിന് ഇന്ന് തുടക്കമായി. ജൂണ്‍ 16 മുതല്‍ 22 വരെ ഫോണ്ട, ഗോവയിലെ ശ്രീ രാമനാഥ് ക്ഷേത്ര സഭാമണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് ഹോട്ടല്‍ ഡെല്‍ണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഹിന്ദു ജനജാഗൃതി സമിതിയുടെ ധര്‍മപ്രചാരകനായ സദ്ഗുരു നിലേഷ് സിംഗ്ബാള്‍, സനാതന്‍ സംസ്ഥയുടെ ദേശീയ വക്താവ് ചേതന്‍ രാജഹംസ്, ഹിന്ദു വിധീജ്ഞ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. നാഗേഷ് ജോഷി എന്നിവരും പങ്കെടുത്തു.
‘കാശ്മീരില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രൂരമായ അക്രമണങ്ങളെക്കുറിച്ച് ‘ദി കാശ്മീര്‍ ഫൈല്‍സ്’ ലോകത്തിനു മുന്പില്‍ വെളിപ്പെടുത്തി. തുടര്‍ന്ന്, ‘ലവ് ജിഹാദി’ന്റെ ഗൂഢാലോചനയെ കുറിച്ച് ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം വെളിപ്പെടുത്തി. ഹിന്ദു പെണ്‍കുട്ടികള്‍ എപ്രകാരമാണ് മതം മാറ്റപ്പെട്ട് ജിഹാദി തീവ്രവാദത്തിന് ഉപയോഗിക്കപ്പെടുന്നതെന്നും ചിത്രം വ്യക്തമാക്കി കാണിക്കുന്നുണ്ട്. ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ മതപരമായ വിചാരണയുടെ പേരില്‍ ജനങ്ങളോട് ചെയ്ത കൊടും ക്രൂരതകളേയും ജനങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരേണ്ടതാണ്. ലോകത്തിലെ ക്രിസ്ത്യാനികളുടെ പരമോന്നത നേതാവായ പോപ്പ്, ക്രിസ്ത്യാനികള്‍ ലോകമെമ്പാടും നടത്തിയ ക്രൂരതക്കെതിരെ പരസ്യമായി ക്ഷമ ചോദിച്ചെങ്കിലും ഗോവയിലെ ജനങ്ങളോട് അദ്ദേഹം എന്തുകോണ്ട് മാപ്പ് ചോദിക്കുന്നില്ല ? ഗോവയിലെ ക്രൂരതകള്‍ അധികകാലം ജനങ്ങളില്‍ നിന്നും മറച്ച് വയ്ക്കാന്‍ കഴിയില്ല.’ – വരുന്ന ഹിന്ദു രാഷ്ട്ര സമ്മേളനത്തില്‍ ഗോവ ഫൈല്‍സിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേശ് ശിന്ദേ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി നടന്നുവരുന്ന അഖില ഭാരത ഹിന്ദു രാഷ്ട്ര സമ്മേളനത്തിലൂടെ ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള ചര്‍ച്ച ഭാരതത്തില്‍ മാത്രമല്ല, ലോകത്തില്‍ എല്ലായിടത്തും നടക്കുകയാണ്. ഭാരതത്തിന്റെ സ്ഥിതി ഇന്ന് അതിസങ്കീര്‍ണമാണ്. അനേകം ജിഹാദി ഭീകരര്‍ നിത്യവും അറസ്റ്റ് ചെയ്യപ്പെടുകയാണ്. 370-ാം വകുപ്പ് മാറ്റിയിട്ടും കാശ്മീരില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല. പഞ്ചാബില്‍ ഖലിസ്താനികള്‍ പോലീസിന് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഈ സ്ഥിതിയില്‍ ഹിന്ദുത്വത്തിന് മാത്രമേ ഭാരതത്തിനെ ഏകോപിപ്പിക്കാനും, വസുധൈവ കുടുംബകം എന്നത് ലോകത്തിനു മുന്പില്‍ സാര്‍ത്ഥകമാക്കുവാനും സാധിക്കുകയുള്ളൂ. ഭാരത്തിന്റെ വിഭജനം ഇനിയും നടക്കാതിരിക്കുവാന്‍ മാതൃകാപരമായ രാമരാജ്യം, അതായത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല – രമേശ് ശിന്ദേ പറഞ്ഞു.
ഇക്കൊല്ലം, ഭാരത്തിലെ 28 സംസ്ഥാനങ്ങളിലെയും അമേരിക്ക, ഇംഗ്ലണ്ട്, ബെല്‍ജിയം, ജര്‍മനി, സിഗപ്പൂര്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെയും 350 ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള 1500-ല്‍ പരം പ്രതിനിധികളെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്, എന്ന് സദ്ഗുരു നിലേഷ് സിംഗ്ബാ ജി പറഞ്ഞു. സ്വാതന്ത്ര്യ വീര സാവര്‍ക്കരിന്റെ ബന്ധു രന്ജിത് സാവര്‍ക്കര്‍, കാശിയിലെ ഗ്യാനവാപി പള്ളിക്കെതിരെ കോടതി നടപടി നടത്തിയ അഭിഭാഷകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജൈന്‍, തെലങ്കാന എം.എല്‍.എ ടി. രാജാ സിങ്, വിശ്വ ഹിന്ദു പരിഷത്ത് ധര്‍മാചാര്യ ജനാര്‍ധന മഹാരാജ് മേതേ എന്നിവരുള്‍പ്പെടെ മറ്റു പ്രതിനിധികളും, ക്ഷേത്ര ഭാരവാഹികളും, എഴുത്തുകാരും മഹോത്സവത്തില്‍ പങ്കെടുക്കും. ഈ മഹോത്സവം ഹിന്ദു ജനജാഗൃതി സമിതിയുടെ വെബ്‌സൈറ്റ് HinduJagruti.org സമിതിയുടെ യൂട്യൂബ് ചാനല്‍ HinduJagruti ഫേസ്ബുക്ക് പേജായ facebook.com/hjshindi1 എന്നിവയിലൂടെ പ്രക്ഷേപണം ചെയ്യും.
Discussion about this post