ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനായാണ് ബിജെപി ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്. കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗായി മാറുകയാണെന്നും ഹിന്ദുവിരുദ്ധ നയങ്ങളാണ് അവര്‍ പിന്തുടരുന്നതെന്നും ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസ് പുതിയ മുസ്ലിം ലീഗായി മാറുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സി.ടി. രവി പ്രതികരിച്ചു.
മതപരിവര്‍ത്തന മാഫിയ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും ഹിന്ദുക്കളെ തുടച്ചുനീക്കാനാണോ ഈ നിയമം പിന്‍വലിച്ചതെന്നും മുന്‍ കേന്ദ്രമന്ത്രി ബി.ആര്‍. പാട്ടീല്‍ ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ചയാണ് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
Discussion about this post