കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. സുധാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഈ മാസം 21ന് പരിഗണിക്കും. അത് വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചതോടെ സുധാകരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആരോപണമാണിതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ മാത്രമാണ് തനിക്കെതിരെ ആരോപണം ഉയരുന്നത്. കേസിലുള്‍പ്പെടുത്തി തന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു.
Discussion about this post